Interstellar ബാക്കി വെച്ചത്

 

എനിക്ക് തോന്നിയ ഒരു കാര്യമാണ്. STAY ക്ക് പകരം DAD എന്ന മൂന്നക്ഷരം morse code ആയി പറഞ്ഞിരുന്നേൽ Cooper പോകില്ലായിരുന്നു. പക്ഷെ ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം   Nolan തന്നെ തുടക്കത്തിൽ ഇട്ടുതരുന്നുണ്ട്. രാവിലെ ഫുഡ് കഴിക്കാൻ പൊട്ടിയ Lander മായി Murph വരുമ്പോൾ Murphy's law എന്ന് പറഞ്ഞു Tom കളിയാക്കുന്നുണ്ട്. തെറ്റായി സംഭവിക്കാൻ സാധ്യതയുള്ള എന്താണോ അത് തെറ്റായി സംഭവിക്കും എന്നാണ് അതിന്റെ അർഥം. കുറച്ച് കഴിഞ്ഞ് Cornfield chase ന് മുമ്പ് അവരുടെ വാഹനം  പഞ്ചർ ആയി വഴിയിൽ നിൽക്കുമ്പോൾ Murph ഇക്കാര്യം Cooper  മായി സംസാരിക്കുന്നുണ്ട്. Murphy's law പ്രകാരം തെറ്റായത് സംഭവിക്കും എന്നല്ല എന്നും മറിച്ച് എന്താണോ സംഭവിക്കേണ്ടിയിരുന്നത് അത് സംഭവിക്കും എന്നു പറഞ്ഞ് കൂപ്പർ മർഫിനെ തിരുത്തുന്നുണ്ട്.

ഇവിടെയാണ് Grandparent paradox ചേർത്ത് വെക്കേണ്ടത്. ഒരാൾ time travel നടത്തി ഭാവിലേക്ക് പോയി തന്റെ മുത്തച്ഛനും മുത്തശ്ശിയും കണ്ടു മുട്ടുന്നത് തടഞ്ഞ്  തന്റെ അച്ഛനോ അതുവഴി താനോ ഉണ്ടാവാനുള്ള സാധ്യത ഇല്ലാതാക്കിയാൽ എന്ത് സംഭവിക്കും. പക്ഷെ ഇക്കാര്യങ്ങൾ ഇതിനകം നടന്നു കഴിഞ്ഞതിനാൽ അതിന്റെ പ്രസക്തി എന്താണ്. 
ഇതിനോടൊപ്പം തന്നെ ഇടയിൽ കേറി വരുന്ന "They" എന്ന പ്രയോഗത്തിന് കുറച്ച് കഴിഞ്ഞ് "ഭാവിയിലെ മനുഷ്യർ" എന്നും അവസാനത്തിൽ അത് നമ്മൾ തന്നെയാണ് എന്നും കൂപ്പർ tesseract ൽ വെച്ച Tars നോട് പറയുന്നുണ്ട്. അതായത് വ്യാഴത്തിന്റെ അടുത്ത് Worm hole കൊണ്ട് വെച്ചതും Gravity വഴി ആശയവിനിമയം നടത്തിയതും എല്ലാം. 

എല്ലാം കൂടെ കൂട്ടിവായിക്കുമ്പോൾ എനിക്ക് മനസ്സിലായത് ഇതാണ്  എന്താണോ സംഭവിക്കേണ്ടത് അത് സംഭവിക്കും, ഭാവിയിൽ ടൈം ട്രാവൽ കണ്ടെത്തിയാൽ അത് വഴി ഭൂതകാലത്തിലെ ഒരു സംഭവത്തെ തിരുത്തുവാൻ കഴിയില്ല, വേണമെങ്കിൽ ഒരു മൂന്നാമനായി അതിനെ നോക്കിക്കാണാൻ കഴിഞ്ഞേക്കാം. ഒരു പരിധി വരെ കൈകടത്താനും. പക്ഷെ core incident നെ തടയാൻ കഴിയില്ല. ഒരു കാര്യം കൂടെ,  ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും ഭാവിയിലെ മനുഷ്യർ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണോ എന്ന് ചിന്തിക്കുന്നതിൽ തെറ്റ് പറയാനാവില്ല. അഥവാ ആണെങ്കിലോ... ലൊ.. ലൊ.