മഹാവിസ്ഫോടനം , പ്രപഞ്ചത്തിനൊരു പാചകക്കുറിപ്പ്
പ്രപഞ്ചോൽപത്തിയെ കുറിച്ച ധാരാളം സിദ്ധാന്തങ്ങൾ നിലവിലുണ്ട്. ഇതിൽ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച ഒരു സിദ്ധാന്തമാണ് മഹാവിസ്ഫോടന സിദ്ധാന്തം. പുരാതന കൽചിത്രങ്ങളിൽ മുതൽ ആധുനിക പരീക്ഷങ്ങളിൽ വരെ ഇതിനെ കുറിച്ചുള്ള തെളിവുകൾ കാണാൻ സാധിക്കും. വെറും 4 മില്ലിമീറ്റർ വിസ്താരമുള്ള വളരെ അധികം ചൂടും സാന്ദ്രതയും ഉള്ള ഒരു സിംഗുലാരിറ്റി എന്നറിയപ്പെടുന്ന ഒരു ബിന്ദുവിൽ നിന്നാണ് മഹാവിസ്ഫോടനം നടന്ന് നാം ഇന്ന് കാണുന്ന പ്രപഞ്ചം ഉണ്ടായിട്ടുള്ളത്. ദ്രവ്യം, ഊർജ്ജം, സമയം, സ്പേസ് എന്നീ അടിസ്ഥാന ഘടകങ്ങൾ ഉണ്ടായത് 1370 കോടി വർഷങ്ങൾക്ക് മുമ്പ് നടന്ന പൊട്ടിത്തെറിയിലൂടെയാണ്.
രണ്ട് ഘട്ടങ്ങളിയായി നടന്ന ഈ പ്രക്രിയയിൽ നന്നത് . വികിരണ കാലഘട്ടവും ദ്രവ്യ കാലഘട്ടവും . വികിരണകാലഘട്ടത്തിൽ ദ്രവ്യം ഉണ്ടായിട്ടില്ല. ഊർജ്ജം മാത്രമുള്ള ഈ സമയത്തിന്റെ ഒരു ഘട്ടത്തിൽ ഊർജ്ജത്തിന് വികാസം സംഭവിച്ച് ക്വാർക്കുകൾ ഉണ്ടായി . ഈ ക്വാർക്കിൽ നിന്ന് പിന്നീട് അറ്റോമിക് കണങ്ങളായ ഇലെക്ട്രോണുകളും പ്രോട്രോണുകളും ന്യൂട്രോണുകളും ഉണ്ടായി. പ്രോട്ടോണുകളും ന്യൂട്രോണുകളും കൂട്ടിയിടിച്ചു കാലക്രമേണ ന്യൂക്ലിയസ് ഉണ്ടാവുകയും അതിന് ചുറ്റും ഇലക്ട്രോൺ വന്ന് ആദ്യത്തെ അറ്റം ഉണ്ടാവുകയും ചെയ്തു. ഇവിടേം തൊട്ടാണ് ദ്രവ്യ കാലഘട്ടം തുടങ്ങുന്നത്.
ആദ്യം ഉണ്ടായത് ഹൈഡ്രജൻ , ഹീലിയം എന്നെ മൂലകങ്ങളാണ്. പിന്നീട് ഈ മൂലകങ്ങൾ ഗ്രാവിറ്റി മൂലം അടുത്ത് വരികയും നെബുല എന്നറിയപ്പെടുന്ന നക്ഷത്ര മേഘങ്ങൾ രൂപപ്പെടുകയും ചെയ്തു. പിന്നീട് ഉയർന്ന ചൂട് മൂലവും ഗ്രാവിറ്റി മൂലവും ഇതിൽ നിന്ന് നക്ഷത്രങ്ങൾ ഉണ്ടായി എന്ന് പറയപ്പെടുന്നു. ഇങ്ങനെ ന്യൂക്ലിയാർ ഫ്യൂഷൻ നടന്നാണ് ആദ്യത്തെ നക്ഷത്രം ഉണ്ടായത്. പീരിയോഡിക് ടേബിൾ ഇത് കാണുന്ന ബാക്കി മൂലകങ്ങളെല്ലാം പിൽക്കാലത്തു ഹൈഡ്രജൻ, ഹീലിയം തുടങ്ങിയ മൂലകങ്ങൾ നക്ഷത്രാന്തർഭാഗത്ത് വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോൾ ഉണ്ടായതാണ്.
നക്ഷത്രങ്ങൾ പിന്നീട് അവയുടെ ഊർജ്ജം തീരുമ്പോൾ വെള്ളക്കുള്ളൻ എന്ന അവസ്ഥയിലോ സൂപ്പർനോവ എന്ന പൊട്ടിത്തെറിയിലൂടെ ന്യൂട്രോൺ കണങ്ങൾ അടങ്ങിയ ന്യൂട്രോൺ സ്റ്റാർ ആയിട്ടോ അത്യധികം ഗ്രാവിറ്റിയുള്ള തമോഗർത്തങ്ങൾ ആയിട്ടോ മാറുന്നു. ഇങ്ങനെ ഉണ്ടായ വെള്ളക്കുള്ളനും ന്യൂട്രോൺ നക്ഷത്രങ്ങളും പരസ്പരം കൂട്ടിയിടിച്ചിട്ടാണ് ഗ്രഹങ്ങൾ, ഉൽക്കകൾ, തുടങ്ങി ബാക്കിയുള്ള ആകാശ വസ്തുക്കൾ ഉണ്ടായത്. ഇതെല്ലം കേവലം ഒന്നോ രണ്ടോ പൊട്ടിത്തെറിയിലൂടെയോ കൂട്ടിയിടിയിലൂടെയോ മാത്രം ഉണ്ടായതല്ല , മറിച്ച് ഒട്ടനവധി തവണ അവ ഈ പ്രക്രിയകളിലൂടെ കടന്നു കടന്നു പോയിട്ടുണ്ടാകണം.