Interstellar ബാക്കി വെച്ചത്

എനിക്ക് തോന്നിയ ഒരു കാര്യമാണ്. STAY ക്ക് പകരം DAD എന്ന മൂന്നക്ഷരം morse code ആയി പറഞ്ഞിരുന്നേൽ Cooper പോകില്ലായിരുന്നു. പക്ഷെ ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം Nolan തന്നെ തുടക്കത്തിൽ ഇട്ടുതരുന്നുണ്ട്. രാവിലെ ഫുഡ് കഴിക്കാൻ പൊട്ടിയ Lander മായി Murph വരുമ്പോൾ Murphy's law എന്ന് പറഞ്ഞു Tom കളിയാക്കുന്നുണ്ട്. തെറ്റായി സംഭവിക്കാൻ സാധ്യതയുള്ള എന്താണോ അത് തെറ്റായി സംഭവിക്കും എന്നാണ് അതിന്റെ അർഥം. കുറച്ച് കഴിഞ്ഞ് Cornfield chase ന് മുമ്പ് അവരുടെ വാഹനം പഞ്ചർ ആയി വഴിയിൽ നിൽക്കുമ്പോൾ Murph ഇക്കാര്യം Cooper മായി സംസാരിക്കുന്നുണ്ട്. Murphy's law പ്രകാരം തെറ്റായത് സംഭവിക്കും എന്നല്ല എന്നും മറിച്ച് എന്താണോ സംഭവിക്കേണ്ടിയിരുന്നത് അത് സംഭവിക്കും എന്നു പറഞ്ഞ് കൂപ്പർ മർഫിനെ തിരുത്തുന്നുണ്ട്. ഇവിടെയാണ് Grandparent paradox ചേർത്ത് വെക്കേണ്ടത്. ഒരാൾ time travel നടത്തി ഭാവിലേക്ക് പോയി തന്റെ മുത്തച്ഛനും മുത്തശ്ശിയും കണ്ടു മുട്ടുന്നത് തടഞ്ഞ് തന്റെ അച്ഛനോ അതുവഴി താനോ ഉണ്ടാവാനുള്ള സാധ്യത ഇല്ലാതാക്കിയാൽ എന്ത് സംഭവിക്കും. പക്ഷെ ഇക്കാര്യങ്ങൾ ഇതിനകം നടന്നു കഴിഞ്ഞതിനാൽ അതിന്റെ പ്രസക്ത...